എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാം…

0

നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്.

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ എന്നിവ റേഷൻ കാർഡിൽ രേഖപ്പെടുത്തുന്നു.

അജ്ഞാത ഫോൺ കോളുകൾ ഇനി നിങ്ങളെ ശല്യം ചെയ്യില്ല. ഇനി വന്നാൽ തന്നെ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ ഈ ആപ്പിലൂടെ ലഭിക്കും

2017 ജൂൺ ഒന്നോടെ സംസ്ഥാന സർക്കാർ റേഷൻ കാർഡ് നാലു തരമായി തിരിച്ചിരുന്നു.

📌 മഞ്ഞ കാർഡ് – സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്.

ആനുകൂല്യം: 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും പൂർണമായും സൗജന്യമായി.‌

📌 പിങ്ക് കാർഡ്- മുൻഗണനാവിഭാഗത്തിന്.

ആനുകൂല്യം: കുടംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം.

📌 നീല കാർഡ്- സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.

ആനുകൂല്യം: സബ്‍സിഡിയുള്ള ഓരോരുത്തർക്കും രണ്ടു കിലോ അരി രണ്ടു രൂപ നിരക്കിൽ.

📌 വെളുത്ത കാർഡ് – സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്.

ആനുകൂല്യം: അരി 8.90 രൂപ നിരക്കിൽ. ഗോതമ്പ് 6.70 രൂപ നിരക്കിൽ

നഗ്നചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്താകുമെന്ന് ഭീഷണിയുണ്ടോ? പരിഹാരമുണ്ട്

ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും,കൂടാതെ സംസ്ഥാന സർക്കാർ കൂടുതൽ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. റേഷൻ കാർഡിൽ മുൻപേജിൽ ഗൃഹനാഥന്റെ / ഗൃഹനാഥയുടെ ഫോട്ടോ ഉണ്ടായിരിക്കും. കൂടാതെ പഞ്ചായത്തിന്റെ പേരും പിൻകോഡും അടക്കമുള്ള പൂർണമായ മേൽവിലാസവും രേഖപ്പെടുത്തുന്നു. പുറം കവറിന്റെ ഉൾഭാഗത്ത് കുടുംബാംഗങ്ങളുടെ പേരും അവർക്ക് ഗൃഹനാഥനുമായുള്ള ബന്ധവും റേഷൻ കാർഡ് വിതരണം ചെയ്യുന്ന സമയത്തെ അവരുടെ വയസ്സും രേഖപ്പെടുത്തിയിരിക്കും. ഉൾഭാഗത്ത് റേഷൻ കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇടങ്ങളാണ് ഉള്ളത്.

എല്ലാ വിഭാഗം റേഷ൯കാർഡുകൾക്കും ഈ മാസം അനുവദിച്ചിട്ടുള്ള റേഷ൯ വിഹിതം എത്രയാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave A Reply

Your email address will not be published.