Trainee/Manager at Food Corporation of India
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ട്രെയിനി/മാനേജര്‍
Public Sector Undertaking Food Corporation of India has invited applications for 113 Management Trainee/ Manager vacancies. There are 16 vacancies in South Zone which includes Kerala. The vacancies are in General, Depot, Movement, Accounts, Technical, Civil Engineering, Electrical Mechanical Engineering and Hindi categories.
പൊതുമേഖലാസ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 113 മാനേജ്മെന്റ് ട്രെയിനി/ മാനേജര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണില്‍ 16 ഒഴിവുണ്ട്. ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി വിഭാഗങ്ങളിലായാണ് ഒഴിവുള്ളത്.
EligibilityGeneral/Depot/ Movement: Graduation with not less than 60% marks from a recognized University. or CA/ CS/ ICWA. 55% marks are enough for SC, ST and differently abled category.
യോഗ്യത
ജനറല്‍/ഡിപ്പോ/ മൂവ്മെന്റ്: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അല്ലെങ്കില്‍ സി.എ./ സി.എസ്./ ഐ.സി.ഡബ്ല്യു.എ. എസ്.സി., എസ്.ടി., ഭിന്നശേഷിവിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
Accounts: Associate Membership in one of the Institute of Chartered Accountants of India, Institute of Cost Accountants of India and Institute of Company Secretaries of India. or B.Com. Degree and not less than two years M.B.A. Post Graduation/Diploma.
അക്കൗണ്ട്സ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ എന്നിവയിലൊന്നില്‍ അസോസിയേറ്റ് അംഗത്വം. അല്ലെങ്കില്‍ ബി.കോം. ബിരുദവും രണ്ടുവര്‍ഷത്തില്‍ കുറയാത്ത എം.ബി.എ. ബിരുദാനന്തരബിരുദം/ ഡിപ്ലോമയും.
Technical: B.Sc from a recognized University. Agriculture. OR Engineering Degree in Food Science/ Agriculture/ Biotechnology.
ടെക്നിക്കല്‍: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എസ്സി. അഗ്രിക്കള്‍ച്ചര്‍. അല്ലെങ്കില്‍ ഫുഡ് സയന്‍സ്/ അഗ്രിക്കള്‍ച്ചര്‍/ ബയോടെക്നോളജി എന്‍ജിനീയറിങ് ബിരുദം.
Civil Engineering: Degree in Civil Engineering.Electrical Mechanical Engineering: Degree in Electrical/Mechanical Engineering.Hindi: Post Graduation. Must have studied Hindi and English as subject at graduation level. Five years experience in Hindi teaching/ research/ translation is required. Knowledge of Sanskrit is desirable.
സിവില്‍ എന്‍ജിനീയറിങ്: സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം.
ഹിന്ദി: ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഹിന്ദിയും ഇംഗ്ലീഷും വിഷയമായി പഠിച്ചിരിക്കണം. ഹിന്ദി അധ്യാപനം/ ഗവേഷണം/ വിവര്‍ത്തനത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സംസ്‌കൃതഭാഷാപരിജ്ഞാനം അഭികാമ്യം.
Age Limit: Upper age limit is 35 years for Hindi category and 28 years for others. The reserved categories will get statutory relaxation. Age is calculated based on 1st August 2022.
പ്രായപരിധി: ഹിന്ദി വിഭാഗത്തില്‍ 35 വയസ്സും മറ്റുള്ളവയില്‍ 28 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. 2022 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
Selection: Selection will be based on online test, interview and training. The exam will be conducted in two stages. There will be exam centers in Kochi, Kannur, Thrissur and Thiruvananthapuram in Kerala. The detailed syllabus is available in the notification published on the website www.recruitmentfci.in.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് ഘട്ടമായാണ് പരീക്ഷ നടത്തുക. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. വിശദമായ സിലബസ് www.recruitmentfci.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തില്‍ ലഭ്യമാണ്.
Application: Apply online through www.recruitmentfci.in. Only one zone can apply. 800 is the application fee. No fee for SC/ ST/ differently abled/ women applicants. Last date for receipt of applications: 26 September.
അപേക്ഷ: www.recruitmentfci.in വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു സോണിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. 800 രൂപയാണ് അപേക്ഷാഫീസ്. എസ്.സി./ എസ്.ടി./ ഭിന്നശേഷി/ വനിതാ അപേക്ഷകര്‍ക്ക് ഫീസില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 26.